Radio Scientia
Internet Educational Radio
Science Initiative,Haripad
  • Home
  • About us
  • Radio
  • Download
  • Old Programmes
  • Sound Cloud

Radio Scientia

ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്റെ വിജ്ഞാന പ്രസരണ സംവിധാനമാണ്  ഇന്റര്‍നെറ്റ് റേ‍ഡിയോ ആയ റേഡിയോ സയന്‍ഷ്യ.  ക്ലാസ്സുകള്‍ ,ഡോക്യുമെന്ററികള്‍ , പ്രഭാഷണങ്ങള്‍ തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മമെച്ചപ്പെടുത്തുന്നതിനു സഹായകരമായ വിവരങ്ങള്‍ ലോകത്തെമ്പാടും എത്തിക്കുകയെന്ന ദൗത്യമാണ് ഞങ്ങള്‍ ഇതിലൂടെ ചെയ്തുവരുന്നത്. കേരളത്തില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭം ആയിരിക്കും ഇതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു

റേഡിയോ സയന്‍ഷ്യയിലെ പരിപാടികള്‍ എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ ലഭ്യമാണ്- സയന്‍സ് ഇനിഷ്യേറ്റീവ്

Picture
ആലപ്പുഴജില്ലയില്‍ ഹരിപ്പാട് സബ് ജില്ലയില്‍പ്പെട്ട അപ്പര്‍പ്രൈമറി വിഭാഗം ശാസ്ത്രാദ്ധ്യാപകരുടെ കൂട്ടായ്മയാണ് സയന്‍സ് ഇനിഷ്യേറ്റീവ്. കുട്ടികളുടെ ശാസ്ത്രപഠനത്തെ സഹായിക്കുന്നതിനൊപ്പം ശാസ്ത്രാദ്ധ്യാപകര്‍ക്ക് അദ്ധ്യാപനത്തെ കൂടുതല്‍മെച്ചപ്പെടുത്താനും അറിവുപങ്കുവെയ്ക്കാനുമുള്ളപൊതുവേദിയായി ഇതുമാറണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ശാസ്ത്രാദ്ധ്യാപനം മെച്ചപ്പെടണമെന്ന് ആഗ്രമുള്ള ആര്‍ക്കും ഇതില്‍ പങ്കാളികളാവാം. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാം 5,6,7 ക്ലാസ്സുകളിലെ ശാസ്ത്രപുസ്തകങ്ങളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അദ്ധ്യാപനത്തെ മികവുറ്റതാക്കാനുള്ള വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇതിലേക്ക് സ്വാഗതംinfo@scientia.org.in



Picture
ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപകസംഘം നെയ്യാര്‍ഡാം ,തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവ സന്ദര്‍ശിച്ചു. സംഘത്തില്‍ പതിനേഴോളം പേര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സയന്‍സ് ഇനിഷ്യേറ്റീവ് ആരംഭിച്ച വാര്‍ഷിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളിലെ ശാസ്ത്രവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സയന്‍സ് ഇനിഷ്യേറ്റീവ്  2013 ജനുവരി 26 ന് ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ ആണ് റേഡിയോ സയന്‍ഷ്യ
സയന്‍സ് ഇനിഷ്യേറ്റീവിന്റെ പ്രവര്‍ത്തനം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Powered by Create your own unique website with customizable templates.